പാക്കനാര്‍


2011 ജൂലൈ 23, ശനിയാഴ്‌ച

അതി രാവിലെ കണ്ട സ്വപ്നം - എന്നും എന്നോട് കൂടെ മാത്രം

ഒരു നാള്‍ യാത്ര പോയി ഉല്ലസിപ്പാന്‍
കൂട്ടുകാരും ബന്ധുക്കളും അമ്മയ്ക്കും ഒപ്പം.
അറിയാത്ത വഴികളിലൂടെ സഞ്ചരിച്ചും
വഴി ചോദിച്ചും ആര്‍ത്തുല്ലസിച്ചു ഞങ്ങള്‍.

പല നാടും കണ്ട് വീടും കയറി ഞങ്ങള്‍ 
നേരം വൈകിയപ്പോള്‍ തിരിക്കെ മടങ്ങി
പോകുവാന്‍ ഒരുങ്ങവേ പരസ്പരം യാത്ര
മൊഴിഞ്ഞു മഴയും, പെയ്തുകൊണ്ടിരുന്നു.

എല്ലാവരും പൊയ്ക്കഴിഞ്ഞപ്പോള്‍ കൂട്ടിനു
ആരെന്നു തിരിഞ്ഞു നോക്കിയപ്പോള്‍
എന്നെയും പ്രതീക്ഷിച്ചു നില്‍ക്കുന്നിതാ
എന്നമ്മ എനിക്ക് തുണയേകാനായി

ഉല്ലാസവും ആഘോഷവും കഴിഞ്ഞ്
പ്രതീക്ഷകള്‍ തന്നെല്ലാവരും പോയി
അമ്മതന്‍ മാറോടു ഒട്ടിക്കിടക്കുവാന്‍
തെല്ലു മയങ്ങുവാന്‍ കൊതിച്ചു ഞാന്‍

മോഹിപ്പൂ ഞാന്‍ ഇനിയും ജന്മത്തിനായി
എന്‍ അമ്മതന്‍ മകനായി പിറനീടുവാന്‍
ഗംഗ തന്നെയല്ലോ എന്നമ്മ ഏവര്‍ക്കും
എന്നും കുളിരേകാന്‍ കഴിയുന്നവളിവള്‍

Hurry hOMe (ഹരി: ഓം!)
By Rakesh V Iyer and Narayanan V

2011 ജൂൺ 2, വ്യാഴാഴ്‌ച

ഭൂമിക്കൊരാശ്വാസം - കവിത

തവളകള്‍ കൂട്ടമായ് കരഞ്ഞീടിനാലോ
വരുണ ദേവനായ് മഴ പെയ്യിച്ചാന്‍?

ഈ കേഴലില്‍ പ്രേമം ഒട്ടില്ലെന്നാലോ
സാധ്യമോ ഭൂമിക്കൊരാശ്വാസം എകിടാൻ ?

 പച്ചയോ മഞ്ഞയോ വർണ്ണ മേതാകിലും
അവർ ചോല്ലുന്നതത്രയും മന്ത്രമല്ലെങ്കിലും
ഉള്ളുരുകി ഭക്തിയിൽ ചൊല്ലീടിനാൽ
നിസ്സംശയം ഇഷ്ട ദേവനിതറിവാൻ

ഈ കുളിരിന്നു തവളകള്‍ നിമിത്തമത്രെ
ബാക്കി എല്ലാം നീയല്ലോ ജഗല്പതേ.
കാരുണ്യത്തിന്‍ ജലം ഭൂവില്‍ ലയിക്കും
പോല്‍ ഈ സ്വരവും നിന്നില്‍ ലയിപ്പതെ.

2011 മേയ് 28, ശനിയാഴ്‌ച

നിമിഷ ജീവിതം - കവിത

പിറന്ന ഉടൻ എവിടേയും
നിങ്ങളല്ലോ ഈയ്യാമ്പാറ്റകൾ!
നിങ്ങളുടെ ചിറകടികൾ
സ്വാതന്ത്ര്യത്തിൻ പ്രതീക്ഷകൾ!

എത്ര ഉയരത്തിൽ എത്താം
എന്നതോ നിങ്ങളുടെ നോട്ടം.
തൊട്ടടുത്തുള്ളവനേക്കാൾ
ഉയരത്തിൽ പറക്കുന്നതോ നേട്ടം.

ആത്മാവിനെ അറിയുന്നതിനായ്
നിങ്ങൾ ഗുരുവിനെ തേടുന്നുവോ.
ഈ ചിറകടികളുടെ ദൈർഘ്യം
കുറച്ചു നിമിഷങ്ങളെന്നോർക്കുന്നുവോ?